ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കടത്ത്; രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് ബൈക്കില്‍ ലഹരിമരുന്ന് കടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. മലാപ്പറമ്പ് സ്വദേശി വിഷ്ണുവും തിരൂരങ്ങാടി സ്വദേശി വൈശാഖുമാണ് അറസ്റ്റിലായത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 55 ഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

 

Top