രാജ്യത്ത് മയക്കുമരുന്നിനെ തടയാന്‍ സര്‍ക്കാര്‍ നിയമം രൂപീകരിക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് മയക്കുമരുന്നിന്റെ വ്യാപാരവും കടത്തും തടയാന്‍ സര്‍ക്കാര്‍ കൃത്യമായ സമീപനം സ്വീകരിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിംസ്റ്റെക് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത മയക്കുമരുന്ന് കടത്ത് തടയുന്നതിനെപ്പറ്റിയുള്ള സമ്മേളനത്തില്‍ അമിത് ഷാ സംസാരിച്ചു. മയക്കുമരുന്ന് ഭീഷണി നേരിടാന്‍ വിവിധ സംഘടനകളെ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയമം രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മയക്കുമരുന്ന് വ്യാപാരം സാമൂഹിക വിരുദ്ധര്‍ക്കും തീവ്രവാദികള്‍ക്കും പ്രധാന വരുമാന മാര്‍ഗമാണെന്നും ഇത് ആശങ്കാ ജനകമാണെന്നും അമിത് ഷാ പ്രതികരിച്ചു. ദി വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പതിനഞ്ചിനും അറുപത്തിനാലിനുമിടയില്‍ പ്രായമുള്ള 5.5 ശതമാനം ആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Top