ലഹരിക്കടത്ത് ; സിനിമ നിര്‍മാതാവ് ജാഫര്‍ സാദിഖിന്റെ 8 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ചെന്നൈ : ലഹരിവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്‌നാട് സ്വദേശികളെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഡല്‍ഹിയില്‍ പിടികൂടിയ സംഭവത്തില്‍ ഒളിവിലുള്ള പ്രധാന പ്രതി ജാഫര്‍ സാദിഖിന്റെ 8 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

ഡിഎംകെയുടെ ചെന്നൈ വെസ്റ്റ് ജില്ലാ ഡപ്യൂട്ടി ഓര്‍ഗനൈസറായിരുന്ന ജാഫര്‍ സാദിഖിനെ കേസില്‍ പ്രതിയായതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.

സിനിമ നിര്‍മാതാവ് കൂടിയായ സാദിഖാണു ലഹരിക്കടത്തിന്റെ സൂത്രധാരനെന്നും എന്‍സിബി കണ്ടെത്തി. ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരിശോധന നടത്തിയ എന്‍സിബി സംഘം മൈലാപ്പൂരിലെ ജാഫര്‍ സാദിഖിന്റെ വീട് സീല്‍ ചെയ്തിരുന്നു.

Top