മയക്കുമരുന്ന് വ്യാപാരം ; നാസയിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഹൈദരാബാദില്‍ അറസ്റ്റില്‍

arrest

യക്കുമരുന്ന് വ്യാപാരം നടത്തിയതിന് നാസയിലെ മുന്‍ ശാസ്ത്രഞ്ജനേയും സഹായിയെയും ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തു.അനീഷ് ദുണ്ടു , സുഹൃത്ത് ഋതുള്‍ അഗര്‍വാള്‍ എന്നിവരാണ് അറസ്റ്റിലായത്.

എക്‌സൈസ് വകുപ്പിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇരുവരെയും ചോദ്യം ചെയ്തു.

സെക്കന്ദരാബാദിലുള്ള ഓഫീസില്‍ നിന്നാണ് എസ്.ടി.എഫ് ഉദ്യോഗസ്ഥര്‍ അനീഷ് ദുണ്ടോയിനെ അറസ്റ്റ് ചെയ്തത്. ഋതുലനെ നാപ്പള്ളിയ്ക്ക് സമീപത്തില്‍നിന്നുമാണ് അറസ്റ്റ് ചെയ്തു.

ഡെറാഡൂണിലെ ഡൂണ്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ് അനിഷ്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ നിന്ന് എയറോസ്‌പേസ്, എയ്‌റോനോട്ടിക്കല്‍, ആസ്‌ട്രോനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി.

Top