സിനിമാ ലൊക്കേഷനുകളില്‍ ഇഷ്ടം പോലെ മയക്കുമരുന്ന് പരിശോധന നടത്താന്‍ സാധിക്കില്ലെന്ന് മന്ത്രി

ak balan

തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളില്‍ ഇഷ്ടം പോലെ മയക്കുമരുന്ന് പരിശോധന നടത്താന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. അനുമതി ഇല്ലാതെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

നിര്‍മാതാക്കള്‍ സര്‍ക്കാരിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിനിമാ മേഖലയിലെ ലഹരി ഉപയോഗ വിഷയത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടപെടുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

സിനിമ മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ കരട് തയ്യാറായി. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും പരിഗണിക്കും. സിനിമാ മേഖലയിലെ മദ്യത്തിന്റെയും ലഹരിയുടെയും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Top