മയക്കുമരുന്ന് കള്ളക്കടത്ത്: ഒമാനിൽ വിദേശി അറസ്റ്റിൽ

മസ്‍കത്ത്: മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ വിദേശി ഒമാനില്‍ അറസ്റ്റിലായി. 61 കിലോഗ്രാം ക്രിസ്റ്റൽ  മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും ഇയാളില്‍ നിന്ന് റോയൽ ഒമാൻ  പൊലീസ് പിടിച്ചെടുത്തു.

വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ ജനറൽ അഡ്‍മിനിസ്ട്രേഷനും പൊലീസ് കമാൻഡുകളും തുടർച്ചയായി നടത്തി വന്നിരുന്ന  അന്വേഷണത്തിലാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. പ്രതിക്കെതിരായ നിയമ നടപടികൾ  സ്വീകരിച്ചു കഴിഞ്ഞു.

Top