നാദാപുരത്ത് മയക്കുമരുന്നുമായി 25കാരൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നാദാപുരം വട്ടോളിയിൽ എംഡിഎംഎ മയക്കുമരുന്നുമായി 25കാരനായ യുവാവ് അറസ്റ്റിൽ. വട്ടോളിയിലെ മാണോളി വീട്ടിൽ വിഷ്ണു ദിനേശ് ആണ് അറസ്റ്റിലായത്. നാദാപുരം എക്സൈസ് ആണ് വിഷ്ണുവിനെ പിടികൂടിയത്. എക്സൈസ് സംഘം കക്കട്ടിൽ, കൈവേലി, വട്ടോളി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടയിൽ വട്ടോളി ശിവക്ഷേത്രത്തിനു സമീപത്തെ ഷെഡ്‌ഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.

എക്സൈസ് നടത്തിയ പരിശോധനയില്‍ ഇയാളിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. എൻഡിപിഎസ് ആക്ട് പ്രകാരം എക്സൈസ് വിഷ്ണുവിനെതിരെ കേസെടുത്തു. നാദാപുരം എക്സൈസ് ഇൻസ്‌പെക്ടർ വി.എ. വിനോജിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Top