ദുബായിലേക്ക് പാർസൽ സർവീസ് വഴി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

kanjavu

കൊച്ചി : പാഴ്സൽ സർവ്വീസ് വഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. കറിപ്പൊടി പായ്ക്കറ്റുകളുടെ മറവിൽ ദുബായിലേക്ക് കടത്താൻ ശ്രമിച്ച 4 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. കൊറിയർ സർവീസുകാർ വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ദുബായിലേക്ക് അയക്കാൻ കണ്ണൂരിലെ ഏജൻസി വഴി കൊച്ചിയിലെത്തിയ പാഴ്സലുകളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. മല്ലിപ്പൊടി, അരിപ്പൊടി തുടങ്ങിയ കറിപ്പൊടി പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പാഴ്സലിന് പുറത്തെഴുതിയ ദുബായിലെ വിലാസം വ്യാജമാകാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പാഴ്സൽ വന്ന കണ്ണൂരിലെ സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ലോക്ഡൗണിൽ കൊറിയർ സർവ്വീസസ് വഴിയുള്ള ലഹരി വസ്തകുക്കളുടെ വിൽപ്പന കൂടിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Top