വൻ മയക്കുമരുന്ന് വേട്ട; കന്യാകുമാരി തീരത്ത് നിന്ന് ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു

കന്യാകുമാരി : കന്യാകുമാരി തീരത്ത് വൻ മയക്കുമരുന്ന് വേട്ട. തീരസംരക്ഷണ സേന നടത്തിയ പരിശോധനയിൽ ഹെറോയിനടക്കമുള്ള മയക്കുമരുന്നുകൾ കണ്ടെത്തി. ശ്രീലങ്കൻ ബോട്ടിലായിരുന്നു ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ കടത്താൻ ശ്രമിച്ചത്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുമാണ് ഈ മയക്കുമരുന്നകൾ കൊണ്ട് വന്നത്. ഈ മയക്കുമരുന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് തീരസംരക്ഷണ സേന ആറ് ശ്രീലങ്കൻ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ബോട്ടിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 99 പാക്കറ്റ് ഹെറോയിനും 20 ബോക്സ് സിന്തറ്റിക്ക് ഡ്രഗ്സുമാണ് ബോട്ടിലുണ്ടായിരുന്നത്.

Top