ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്ന് ശേഖരം കസ്റ്റംസ് പിടിച്ചെടുത്തു

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്ന് ശേഖരം കസ്റ്റംസ് പിടിച്ചെടുത്തു. ലഹരിമരുന്നായ നിരോധിത ഗുളികകളാണ് കാര്‍ഗോ പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. 1395 നിരോധിത ലിറിക്ക ഗുളികകളാണ് പിടികൂടിയത്. എംബ്രോയ്ഡറിക്ക് ഉപയോഗിക്കുന്ന റിബണ്‍ കെട്ടിയ ബാഗുകളിലെത്തിയ പാഴ്‌സലിലാണ് ഇവ കണ്ടെത്തിയത്. സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നത് കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് ജനറല്‍ അതോറിറ്റി സജ്ജമാക്കിയിട്ടുള്ളത്. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.

Top