കഞ്ചാവ് മാഫിയ സംഘത്തിന്റെ ഭീഷണി; യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം: കരുനാഗപ്പള്ളിയില്‍ കഞ്ചാവ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തഴവാ മണപ്പള്ളി ശരത് ഭവനത്തില്‍ അജിത്താണ് ആത്മഹത്യ ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അജിത്തിനെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കഞ്ചാവ് കൈവശം വെച്ചതിന് എക്സൈസ് സംഘം പിടികൂടിയിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണ് എന്ന് അജിത് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പേരിൽ കഞ്ചാവ് മാഫിയ അജിത്തിനെ ഭീഷണിപ്പെടുത്തി വരികയായിരുന്നു.

അതേസമയം ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഒരു സുഹൃത്തിനോട് അജിത്ത് പറയുന്ന ഫോണ്‍ സംഭാഷണം ബന്ധുക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Top