മയക്കുമരുന്ന് മാഫിയ സംഘാംഗം ഗോവയില്‍ പിടിയില്‍

പനാജി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘാംഗമായ ടൈഗര്‍ മുസ്തഫ ഗോവയില്‍ പിടിയില്‍. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യാണ് ഞായറാഴ്ച രാത്രി ഗോവയിലെ ഒരു ഹോട്ടലില്‍ നിന്ന് ടൈഗര്‍ മുസ്തഫയെ പിടികൂടിയത്.

ഇയാള്‍ക്കൊപ്പം ഹോട്ടല്‍ ഉടമയെയും എന്‍.സി.ബി. അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ വലിയ അളവില്‍ ലഹരിമരുന്ന് പിടിച്ചെടുത്തതായാണ് വിവരം.

എന്‍.സി.ബി.യുടെ ഗോവ, മുംബൈ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് ടൈഗര്‍ മുസ്തഫയെ പിടികൂടാനായത്. കഴിഞ്ഞയാഴ്ച ഇയാള്‍ക്കായി എന്‍.സി.ബി. സംഘം റെയ്ഡ് നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

 

Top