കൊല്ലത്ത് ലഹരിമരുന്ന് വേട്ട

കൊല്ലം : കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. രണ്ട് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ ചവറയിൽ നിന്നു എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് പിടികൂടി.

കാവനാട് നിന്നു അഞ്ചു കിലോ കഞ്ചാവും പിടിച്ചെടുത്തു. രണ്ടു കേസുകളിലായി മൂന്നു പേരെ അറസ്റ്റു ചെയ്തു. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് കാവാനാട് നിന്നു പിടിയിലാവരുടെ മൊഴി.

Top