തളിപ്പറമ്പില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഏഴ് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ വന്‍ മയക്കുമരുന്ന് വേട്ട. യുവതികളും യുവാക്കളുമടക്കം ഏഴ് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ന്യൂ ഇയര്‍ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരിമരുന്നുകളാണ് പിടികൂടിയത്. എംഡിഎം, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയടക്കം 5 ലക്ഷം രൂപയുടെ ലഹരിമരുന്നുകളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
കണ്ണൂര്‍, കോഴിക്കോട്, കാസറഗോഡ്, പാലക്കാട്, വയനാട് സ്വദേശികളാണ് ലഹരി മരുന്നുമായി പിടിയിലായത്.

Top