ലോറിയിൽ 500 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട് : വാളയാറിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേലാറ്റൂർ സ്വദേശികളായ ഫായിസ് , ബാദുഷ കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

അതിർത്തിയിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ലോറിയിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. ആന്ധ്രാപ്രദേശിൽ നിന്നും കൊച്ചിയിലേക്ക് പോകുന്നതിനിടെയായിരുന്നു എക്‌സൈസ് ഇവരെ പിടികൂടിയത്

Top