മയക്കുമരുന്ന് കേസില്‍ മുമൈത്ത് ഖാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ നടിയും ഐറ്റം ഡാന്‍സറുമായ മുമൈത്ത് ഖാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.

ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന മുമൈത്തിനോട് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

ഷോയില്‍ പങ്കെടുക്കുന്ന മുമൈത്ത് ചാനലിന്റെ പ്രത്യേക അനുവാദം വാങ്ങിയ ശേഷമാണ് ചോദ്യം ചെയ്യലിന് എത്തിയത്.

കേസുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും പൊലീസിന് മുന്നില്‍ ഹാജരാകുന്ന എട്ടാമത്തെ വ്യക്തിയാണ് മുമൈത്ത് ഖാന്‍.

Top