മലപ്പുറത്ത് കഞ്ചാവ് വേട്ട ; മൂന്ന് പേർ പിടിയിൽ

മലപ്പുറം : മലപ്പുറം വണ്ടൂരിൽ 150 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താൻ ശ്രമിച്ച 3 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനറി ഉൽപ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

ചെർപ്പുളശേരി സ്വദേശി ജാബിർ, ആലുവ സ്വദേശി മിഥുൻ, പുത്തൻവീട്ടിൽ സുജിത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എക്സൈസും ആൻറി നാർക്കോട്ടിക് സ്ക്വാഡും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.

Top