മയക്കുമരുന്ന് ഉപയോഗിച്ചാൽ ദീർഘ നേരം നൃത്തം ചെയ്യാം, മദ്യത്തിന് സാധിക്കില്ല ; പരീക്കര്‍

പനാജി: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ദീർഘ നേരം നൃത്തം ചെയ്യാൻ കഴിയുമെന്നും എന്നാൽ മദ്യം ഉപയോഗിക്കുന്നവര്‍ക്ക് മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ നൃത്തം ചെയ്യാൻ സാധിക്കുകയുള്ളുവെന്നും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

വിനോദ സഞ്ചാരത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഗോവയിൽ നിശാ പാര്‍ട്ടികള്‍ നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

നിശാ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമസഭയിലെ ചർച്ചയുടെ ഭാഗമായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഗോവയിൽ പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി മയക്കു മരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു.

Top