വന്‍ ലഹരിമരുന്ന് വേട്ട; ചൈനയില്‍ 26.2 കിലോ മെഥംഫെറ്റാമിനുമായി ഒരാള്‍ പിടിയില്‍

കുന്‍മിംഗ്: ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ വന്‍ ലഹരിമരുന്നു വേട്ട. അതിര്‍ത്തി നഗരമായ പുഎറില്‍ നിന്ന് 26.2 കിലോഗ്രാം മയക്കുമരുന്നുമായി ഒരാള്‍ പിടിയിലായി. മെഥംഫെറ്റാമിന്‍ എന്ന പുതുതലമുറ ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ രണ്ടിന് പുഎര്‍ വഴി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നു പോലീസ് പിടികൂടിയിരുന്നു. 140 പാക്കറ്റ് മയക്കുമരുന്നു വാഹത്തിന്റെ വാതിലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തെത്തുടര്‍ന്നു പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും
വന്‍ ലഹരിമരുന്ന് ശേഖരവുമായി ഒരാള്‍ കൂടി പിടിയിലാകുന്നത്.

Top