ലഹരിമരുന്ന് കേസ് : റെയ്ഡ് ഇന്നും തുടരും

തിരുവനന്തപുരം ; ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കേരളത്തിൽ നടത്തുന്ന പരിശോധന ഇന്നും തുടർന്നേക്കാൻ സാധ്യത. രണ്ട് ദിവസമായി ഏഴിടത്ത് പരിശോധന നടത്തിയ പ്രധാന സംഘങ്ങളെല്ലാം തിരികെ പോയെങ്കിലും ഇ.ഡി ഉദ്യോഗസ്ഥരുടെ ഒരു സംഘം തിരുവനന്തപുരത്ത് തുടരുകയാണ്. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും റെയ്ഡ് തുടരാനാണ് നീക്കം.

കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കണ്ടെടുത്ത തെളിവുകൾ വിലയിരുത്തിയ ശേഷമാവും തുടർ നടപടി .അതിനിടെ ബിനീഷിന്റെ വീട്ടിലെ റെയ്ടിനിടെ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു ബാലാവകാശ കമ്മീഷൻ എടുത്ത കേസിൽ ഇന്ന് തുടർനടപടി ഉണ്ടാകും.

Top