മയക്കുമരുന്നു കേസില്‍ പഞ്ചാബ് പോലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ഛണ്ഡിഗഡ്: മയക്കുമരുന്ന് വേട്ടയില്‍ വിദഗ്ധനായ പഞ്ചാബ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്ദ്രജിത്ത് സിങിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു.

സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ മയക്കു മരുന്നു കണ്ടെത്തുകയായിരുന്നു. ഇതുകൂടാതെ ആയുധങ്ങള്‍, പണം എന്നിവയും പിടിച്ചെടുത്തു.

സ്മാക്, ഹെറോയിന്‍, ഇറ്റാലിയന്‍ നിര്‍മിത തോക്കുകള്‍, എകെ 47, 400 തിരകള്‍, 16 ലക്ഷം രൂപ എന്നിവയും പോലീസ് പിടിച്ചെടുത്തു.

അഞ്ച് വര്‍ഷക്കാലത്തെ മയക്കുമരുന്ന് വേട്ട സംബന്ധിച്ച കേസുകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ദ്രജിത്ത് സിങിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രജിത്ത് സിങ്ങിനെ ജൂണ്‍ 19 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Top