ലഹരിക്കടത്ത്; വിജിൻ വർഗീസിന്റെ വീട്ടിൽ എക്സൈസ് പരിശോധന

എറണാകുളം: 1476 കോടിയുടെ ലഹരിമരുന്ന് കേസിൽ കാലടി സ്വദേശി വിജിൻ വർഗീസിന്റെ വീട്ടിൽ എക്സൈസ് പരിശോധന. കാലടി അമലാപുരത്തെ വീട്ടിലാണ് പരിശോധന നടത്തുന്നത്. കമ്പനിയുടെ പേരിലുള്ള കാറും എക്സൈസ് പരിശോധിക്കുകയാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിക്കാനായാണ് വിജിൻ വർഗീസിന്റെ വീട്ടിൽ അപ്രതീക്ഷിത പരിശോധന നടത്തുന്നത്.

ലഹരിമരുന്ന് കേസിൽ മലയാളിയായ മൻസൂർ തച്ചൻപറമ്പിൽ നിരപരാധിയാണെന്നാണ് പിതാവ് മൊയ്തീൻ അഹമ്മദ് പറയുന്നത്. സഹായിയായ ഗുജറാത്ത് സ്വദേശി കണ്ടെയ്നറിൽ പാഴ്സൽ നിറച്ചിരുന്നു. കണ്ടെയ്നർ അയക്കുമ്പോൾ മൻസൂർ നാട്ടിലായിരുന്നു. മൻസൂർ ഇപ്പോൾ ദക്ഷിണാഫ്രിക്കയിലാണ്, കണ്ടെയ്നർ പുറപ്പെട്ട ശേഷമാണ് മടങ്ങിയത്. ഡി.ആർ.ഐ സംഘം മലപ്പുറം ഇന്ത്യനൂരിലെ വീട്ടിൽ പരിശോധന നടത്തിയെന്നും പിതാവ് വ്യക്തമാക്കി.

Top