ലഹരിക്കേസ്; റേഞ്ച് അടിസ്ഥാനത്തിൽ അന്വേഷണത്തിന് സ്പെഷൽ ടീം രൂപീകരിക്കുമെന്നു ഡിജിപി

തിരുവനന്തപുരം : ലഹരിക്കേസുകൾ അന്വേഷിക്കാൻ റേഞ്ച് അടിസ്ഥാനത്തിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) രൂപീകരിക്കുമെന്നു ഡിജിപി എസ്.ദർവേഷ് സാഹിബ്. കേസുകളുടെ പുരോഗതി പരാതിക്കാരനെ അങ്ങോട്ടു വിളിച്ച് അറിയിക്കുന്ന തരത്തിൽ പൊലീസ് സ്റ്റേഷനുകളിലെ സേവനം മെച്ചപ്പെടുത്തും.

കേസെടുക്കുന്ന കാര്യത്തിൽ പൊലീസിനു ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലെന്നും ബെന്നി ബഹനാൻ, കെ.സുധാകരൻ, ടി.യു.രാധാകൃഷ്ണൻ എന്നിവർ നൽകിയ പരാതികൾ പ്രാഥമികാന്വേഷണത്തിനു കൈമാറിയെന്നും പൊലീസ് ആസ്ഥാനത്തെ വാർത്താ സമ്മേളനത്തിൽ ഡിജിപി പറഞ്ഞു.

Top