ലഹരിമരുന്ന് കേസ്; ദീപിക എന്‍സിബിക്ക് മുമ്പില്‍ ഹാജരായി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണ്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. മുംബൈയിലെ കൊളാബയിലെ അപ്പോളോ ബന്ദറിലെ എവ്ലിന്‍ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

വെള്ളിയാഴ്ച ചോദ്യം ചെയ്ത ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. മുന്‍നിര നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാന്‍ എന്നിവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top