ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെയും രാകുല്‍ പ്രീതിനെയും നാളെ ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി രാകുല്‍ പ്രീത് സിംഗിനെയും ദീപികാ പദുകോണിനെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നാളെ ചോദ്യം ചെയ്യും.

നോട്ടീസ് കിട്ടാന്‍ വൈകിയതാണ് രാകുല്‍ പ്രീതിന്റെ ചോദ്യം ചെയ്യല്‍ നാളത്തേക്ക് മാറ്റാന്‍ കാരണം. നോട്ടീസ് കൈപറ്റിയതായി രാകുല്‍ പ്രീത് അറിയിച്ചെന്നും നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഉച്ചയോടെ എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു.

ഗോവയില്‍ ഷൂട്ടിംഗിലുള്ള നടി ദീപികാ പദുകോണ്‍ ചോദ്യം ചെയ്യലിനായി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലെത്തും. ഫാഷന്‍ ഡിസൈനര്‍ സിമോന്‍ കമ്പട്ടയെയും ടെലിവിഷന്‍ താരങ്ങളായ അബിഗെയ്ല്‍ പാണ്ഡെ, സനം ജോഹര്‍ എന്നിവരെയും ഇന്ന് ചോദ്യം ചെയ്തു. നടിമാരായ ശ്രദ്ധ കപൂര്‍, സാറാ അലിഖാന്‍ എന്നിവരെ മറ്റന്നാളാണ് ചോദ്യം ചെയ്യുക.

Top