മയക്കുമരുന്ന് കേസ്; നൃത്തസംവിധായകന്‍ അറസ്റ്റില്‍

ബംഗളൂരു; ബംഗളൂരു മയക്കുമരുന്ന് കേസില്‍ നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടിയെ സി.സി.ബി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍ നിന്നാണ് കിഷോറിനെ അറസ്റ്റു ചെയ്തത്. മയക്കു മരുന്ന് കടത്തുന്നതിനിടെയാണ് കിഷോറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ഡ്രഗ് ആക്ട് പ്രകാരം കിഷോര്‍ ഷെട്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ വന്‍ തോതില്‍ ലഹരിമരുന്ന് കടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Top