മയക്ക് മരുന്ന് കേസ്;ബ്രിട്ടീഷ് സേനയിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും

ലണ്ടന്‍: ബ്രിട്ടീഷ് സേനയിലെ സിഖ് സൈനികനെ പുറത്താക്കിയേക്കും. എലിസബത്ത് രാജ്ഞിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ സിഖ് തലപ്പാവ് ധരിച്ച് പരേഡില്‍ പങ്കെടുത്ത് ചരിത്രത്തിലിടം നേടിയ ബ്രിട്ടീഷ് സേനയിലെ സിഖുകാരനായ സൈനികന്‍ ചരണ്‍പ്രീത് സിങ് ലാലിനെതിരെ മയക്കുമരുന്ന് ഉപയോഗത്തിന് കേസെടുത്തു.

കൊക്കൈന്‍ ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞതാണ് ചരണ്‍ സിങ്ങിന് വിനയായത്. സൈന്യത്തില്‍ നിന്ന് ചരണ്‍പ്രീതിനെ പിരിച്ചുവിട്ടേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ രാജ്ഞിയുടെ പിറന്നാളോഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡില്‍ തലപ്പാവും താടിയും ധരിച്ചെത്തിയ ചരണ്‍പ്രീതായിരുന്നു ഏറ്റവും ശ്രദ്ധ നേടിയത്. ചരണ്‍പ്രീത് ലോകമാധ്യമങ്ങളുടെ വാര്‍ത്തകളിലിടം നേടുകയും ചെയ്തിരുന്നു.

uk

തന്റെ മയക്കു മരുന്നുപയോഗത്തെക്കുറിച്ച് ക്യാംപില്‍ ചരണ്‍പ്രീത് തന്നെ പറയുമായിരുന്നു. മയക്കുമരുന്നുപയോഗം പിടിക്കപ്പെട്ടാല്‍ അതിനര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്തു. കൊക്കൈന്‍ ക്ലാസ് എ വിഭാഗത്തില്‍ പെടുന്നതു കൊണ്ട് ചരണിന് ഉദ്യോഗം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതായി അധികാരികള്‍ വ്യക്തമാക്കി.

എലിസബത്ത് രാജ്ഞിയുടെ 92-ാം പിറന്നാളിന് നടന്ന പരേഡില്‍ പങ്കെടുത്ത 1000 സൈനികരില്‍ ഒരാളായി ചരണ്‍പ്രീത് പ്രധാനവാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. പഞ്ചാബില്‍ ജനിച്ചുവെങ്കിലും കുടുംബത്തോടൊപ്പം ബ്രിട്ടണിലേക്ക് പോയ ചരണ്‍ 2016 ജനുവരിയിലാണ് സൈനികസേവനം ആരംഭിച്ചത്.

Top