ലഹരിമരുന്ന് കേസ് : ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

ബംഗളുരു ; ലഹരി മരുന്ന് കേസിൽ എൻഫോഴ്‌സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി ബിനീഷിനെ കോടതിയിൽ ഹാജരാക്കണം.

ഇന്ന് രാവിലെ എട്ടുമണിക്ക് മുൻപായി ഇ. ഡി ഓഫീസിൽ എത്തിച്ചു ബിനീഷിന്റെ അവസാന വട്ടചോദ്യം ചെയ്യൽ നടക്കും. നിലവിൽ മുപ്പത്തിയാറു മണിക്കൂറിലേറെ സമയമാണ് ബിനീഷിനെ ഇ.ഡി സംഘം ചോദ്യം ചെയ്തത്. അതിനിടെ ബിനീഷിന് വേണ്ടിയുള്ള ജാമ്യ ഹർജി ഇന്ന് കോടിതിയിൽ സമർപ്പിക്കും.

Top