ലഹരി മരുന്ന് കേസ് : ബിനീഷിനെ ഇന്നും ഇ.ഡി ചോദ്യം ചെയ്യും

ബംഗളുരു ;ലഹരിമരുന്ന് കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയെ ഇന്നും എൻഫോഴ്മെന്റ് ചോദ്യം ചെയ്യും. ലഹരി മരുന്ന് ഇടപാടിനായി അനൂപ് മുഹമ്മദിന് പണം കൈമാറിയിട്ടുണ്ടെന്ന് ബിനീഷ് ഇന്നലെ സമ്മതിച്ചിരുന്നു.എന്നാൽ എത്ര തുക നൽകിയെന്ന് ഇപ്പോഴും വ്യക്തമല്ല.

ഇന്നലെ രാത്രി പതിനൊന്നു മണി വരെ ചോദ്യം ചെയ്യൽ നീണ്ടിരുന്നു. ചോദ്യം ചെയ്യലിൽ പല ചോദ്യങ്ങളിൽ നിന്നും ബിനീഷ് ഒഴിഞ്ഞു മാറിയെന്നും, നിശബ്ദത പാലിച്ചു എന്നുമാണ് ഇ.ഡി പറയുന്നത്.

Top