ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ബംഗളൂരു ലഹരിമരുന്നു കേസ്, ലഹരിമരുന്ന് കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ബിനീഷ് കോടിയേരിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ബിനീഷുമായി ബന്ധപ്പെട്ട മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക.

ഇന്നലെ 12 മണിക്കൂറാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ഇതിന് ശേഷം ഇന്ന് രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റില്‍ പൊതു അവലോകനം നടത്തിയിരുന്നു. ബിനീഷിന്റെ സ്ഥാപനങ്ങളുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകളും വ്യക്തതക്കുറവുമുണ്ടെന്നാണ് ഇഡി മനസിലാക്കിയിരിക്കുന്നത്.

Top