മയക്കുമരുന്ന് കേസ്; ഭര്‍തി സിങ്ങിനും ഭര്‍ത്താവിനും ജാമ്യം

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഹാസ്യതാരം ഭര്‍തി സിങ്ങിനും ഭര്‍ത്താവ് ഹര്‍ഷ്‌ലിം ബാച്ചിയയ്ക്കും ജാമ്യം. മുംബൈയിലെ എന്‍.ഡി.പി.എസ്. കോടതിയാണ് തിങ്കളാഴ്ച ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ശനിയാഴ്ച ഇവരുടെ വീട്ടില്‍ നിന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ 86.5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ദമ്പതിമാരെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി ഇരുവരും കോടതിയെ സമീപിച്ചത്.

എന്‍.സി.ബിയുടെ ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഇരുവരും സമ്മതിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി മുംബൈയിലെ മറ്റൊരു കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ലഹരിവില്‍പ്പനക്കാരനെ എന്‍.സി.ബി. പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭര്‍തി സിങ്ങിന്റെ അന്ധേരിയിലുള്ള വീട്ടില്‍ പരിശോധന നടത്തിയത്.

Top