മയക്കുമരുന്ന് കേസ്; നടി ശ്വേത കുമാരി അറസ്റ്റില്‍

മുംബൈ: ഗോവയിലും മഹാരാഷ്ട്രയിലുമായി നര്‍കോട്ടിക്‌സ് ബ്യൂറോ നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്ന് മയക്കുമരുന്നു കണ്ടെടുത്തു. മുംബൈയിലെ മിറ-ബയാന്‍ഡര്‍ മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 400 ഗ്രാം മെഫെഡ്രോണ്‍ (എംഡി) കന്നഡ നടി ശ്വേത കുമാരിയില്‍ നിന്ന് പിടിച്ചെടുത്തു. ഇവരെ അറസ്റ്റ് ചെയ്തു. 2015ല്‍ ‘റിങ് മാസ്റ്റര്‍’ എന്ന കന്നട ചിത്രത്തില്‍ ശ്വേത കുമാരി അഭിനയിച്ചിരുന്നു.

നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്വേത കുമാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. മയക്കുമരുന്ന് വില്‍പനയിലെ പ്രധാനിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്. സംസ്ഥാനാന്തര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ട്.

Top