ലഹരിമരുന്ന് കേസ്; നടന്‍ അര്‍ജുന്‍ രാംപാലിന്റെ കാമുകിയുടെ സഹോദരന്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിന്റെ കാമുകി ഗബ്രിയേലയുടെ സഹോദരന്‍ അഗിസിലാവോസ് ഡിമെട്രിയാഡ്‌സിനെ ലഹരിമരുന്നുമായി ഗോവയില്‍ അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയാണ്.

ബോളിവുഡിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണു പിടികൂടിയതെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറിയിച്ചു. രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ലഹരി ഇടപാടുകാരോട് അഗിസിലാവോസിന് അടുപ്പമുണ്ടെന്നു കണ്ടെത്തിയിരുന്നു. അന്ന് അറസ്റ്റിലായ ഇയാള്‍ക്കു 2 മാസത്തിനു ശേഷമാണു ജാമ്യം ലഭിച്ചത്. ബോളിവുഡിലെ ലഹരി മാഫിയയുടെ ഭാഗമാണ് അഗിസിലാവോസ് എന്നാണ് എന്‍സിബി നിഗമനം.

 

Top