മയക്കുമരുന്ന് കേസ്; നടന്‍ അര്‍ജുന്‍ രാംപാലിനെ എന്‍സിബി ചോദ്യം ചെയ്യുന്നു

മുംബൈ: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നു. തിങ്കളാഴ്ച അര്‍ജുന്റെ വീട്ടില്‍ എന്‍.സി.ബി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അര്‍ജുന് എന്‍.സി.ബി നോട്ടീസ് അയച്ചിരുന്നു.

അര്‍ജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരന്‍ അഗിസിലാവോസിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് എന്‍.സി.ബിയുടെ സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ അഗിസിലാവോസിനെ എന്‍.സി.ബി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.

Top