നെയ്യാറ്റിന്‍കരയില്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൂവാറില്‍ വന്‍ മയക്കുമരുന്ന് വേട്ട. കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച എംടിഎംഎ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ പിടികൂടി. സംഭവത്തില്‍ കഴക്കൂട്ടം സ്വദേശി സജിത്തിനെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 800 ഗ്രാം എംടിഎംഎയാണ് ബ്യൂറോ പിടികൂടിയത്.

കളിയിക്കാവിളയില്‍ നിന്നും പൂവാറിലേക്ക് പോകുകയായിരുന്ന ബസില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

 

 

Top