ചെന്നൈ വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ 12 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ കസ്റ്റംസ് പിടികൂടി. നൈജീരിയന്‍ സ്വദേശിയില്‍ നിന്നുമാണ് 1,201 ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയത്.

എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് ഡിസംബര്‍ 12-ന് ചെന്നൈയിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് കൊക്കെയ്ന്‍ പിടികൂടിയത്. മയക്കുമരുന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിച്ചു കടത്താനായിരുന്നു ശ്രമം.

12 കോടി രൂപ വിലമതിക്കുന്ന 1,201 ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയതെന്ന് കസ്റ്റംസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Top