ഹോളി ആഘോഷത്തിനിടെ മുങ്ങിമരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

drown-death

മുംബൈ: ഹോളി ആഘോഷിക്കുന്നതിനിടെ ബിച്ചിലെത്തിയ രണ്ടു കുടുംബങ്ങളിലെ അഞ്ചുപേര്‍ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ വാസൈ ഗോകുല്‍ പാര്‍ക്കിലാണ് അപകടമുണ്ടായത്.

ഹോളി ആഘോഷിക്കുവാനായി രണ്ട് കുടുംബങ്ങളില്‍ നിന്നായി ഏഴുപേരാണ് ബീച്ചില്‍ എത്തിയത്. ബീച്ചില്‍ കളിക്കുന്നതിനിടെ ഇവര്‍ വലിയ തിരകളില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. പിന്നീട് രാത്രിയിലും ഇന്ന് രാവിലെയും നടത്തിയ തെരച്ചിലില്‍ നാലു മൃതദേഹങ്ങളും കണ്ടെത്തി.

Top