കോഴിക്കോട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Death

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ മാനിപുരം യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇഷാന്‍ (8) ആണ് മരിച്ചത്.

കൂട്ടുകാരൊത്ത് കുളിക്കുന്നത്തിനിടയില്‍ ഇഷാന്‍ മുങ്ങിപോവുകയായിരുന്നു. ഇവിടെ കുളിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ പുറത്തെടുത്ത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

Top