കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

Death

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴക്ക് സമീപമായി തറയില്‍ കടവ് കായലില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളില്‍ രണ്ടു പേര്‍ മുങ്ങിമരിച്ചു. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി കാര്‍ത്തിക്, ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജന്‍ എന്നിവരാണ് മുങ്ങി മരിച്ചത്.

കുട്ടികള്‍ രണ്ടു പേരും അയല്‍വാസികളാണ്. മൂന്നാമത്തെയാള്‍ കുളിച്ച് കയറിയതിന് ശേഷം മറ്റ് രണ്ടു പേര്‍ കായലിന്റെ ആഴം കൂടിയ ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു.

നാട്ടുകാര്‍ എത്തിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Top