കരീംനഗര്‍: തെലങ്കാനയില്‍ രൂക്ഷമായ വരള്‍ച്ച തുടരുന്നു. കൃഷി അനുബന്ധ വ്യവസായ മേഖലകളേയും ഇത് ബാധിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം നെല്ല് ഉല്‍പ്പാദിപ്പിക്കുന്നതും അരിമില്ലുകളുള്ളതുമായ ജില്ലയാണ് കരീംനഗര്‍. കഴിഞ്ഞ മൂന്ന് സീസണുകളിലും ആവശ്യത്തിന് മഴ കിട്ടാത്തത് നെല്‍കൃഷിയെ തളര്‍ത്തിയിരിക്കുകയാണ്.
അരിമില്ലുകളില്‍ ഭൂരിഭാഗവും വലിയ നഷ്ടത്തിലാണെന്നാണ് സൂചന. ഇത് മൂലം ദിവസ വേതനത്തിന് മില്ലുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും ദുരിതത്തിലായിക്കുകയാണ്.
അരിച്ചാക്കുകള്‍ തുന്നുന്നത് ഉപജീവനമാര്‍ഗമാക്കിയവരേയും ഇത് പ്രതികൂലമായി ബാധിക്കുകയാണ്. 1.82 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ 1.04 ലക്ഷം ഹെക്ടറിലേ ഇത്തവണ വിത്ത് നടാനായിട്ടുള്ളൂ. സീസണുകളില്‍ ശരാശരി 12 ലക്ഷം മെട്രിക് ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെ ഉല്‍പ്പാദനം നാല് ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞിരിക്കുകയാണ്.


