രാജ്യത്ത് വധശിക്ഷ കുറയുന്നു; ദിവസമെണ്ണി കാത്തിരിക്കുന്നവര്‍ 371; മുന്നില്‍ മഹാരാഷ്ട്ര

Death penalty

ഡല്‍ഹി: രാജ്യത്ത് വധശിക്ഷ നല്‍കുന്നത് കുറഞ്ഞെന്ന് നാഷണല്‍ ലോ യൂനിവേഴിസ്റ്റിയുടെ റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2017-ല്‍ വധശിക്ഷ 27 ശതമാനമാണ് കുറഞ്ഞതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2016-ല്‍ 149 പേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. എന്നാല്‍ 2017-ല്‍ 109 ആയി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം സെഷന്‍സ് കോടതികള്‍ വധശിക്ഷ വിധിച്ചവരില്‍ 53-ല്‍ 35 പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

എന്നാല്‍ ലൈംഗീക പീഡനക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ വിധിക്കുന്നതില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായി പീഡിപ്പിച്ച് കൊലപാതകം നടത്തിയ 43 പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്. അത് മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണെന്നും റിപ്പോര്‍ട്ട്.

വധശിക്ഷ വിധിച്ചതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 67 പേര്‍ക്കാണ് ഇവിടെ വധശിക്ഷ വിധിച്ചത്. എന്നാല്‍ 2016-ല്‍ ഇത് 47 പേരായിരുന്നു.

അതേസമയം, കര്‍ണ്ണാടകയില്‍ 2016-ല്‍ 27 പേര്‍ക്കായിരുന്നു വധശിക്ഷ വിധിച്ചത്. 2017-ല്‍ അത് 12 ആയി കുറഞ്ഞു. 2017 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് വധശിക്ഷ കാത്തു കഴിയുന്നവര്‍ 371 പേരാണെന്നാണ് നാഷണല്‍ ലോ യൂനിവേഴ്‌സിറ്റി പുറത്ത് വിട്ട വിരങ്ങള്‍ .

Top