ഡ്രോണുകള്‍: ഗാറ്റ്‍വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി

ലണ്ടന്‍: വിമാനത്താവളത്തിനരികെ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നു ഗാറ്റ്‌വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ ഗാറ്റ്‌വിക്ക്കിന്റെ പ്രവര്‍ത്തനമാണ് മണിക്കൂറുകളോളം നിലച്ചത്.

ഇവിടെ നിന്നു ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി. ചില വിമാനക്കമ്പനികള്‍ മറ്റ് യൂറോപ്യന്‍ നഗരങ്ങളിലേക്കും വിമാനങ്ങള്‍ തിരിച്ചുവിടുന്നുണ്ട്.

ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ബുക്കുചെയ്ത് യാത്രയ്ക്കിറങ്ങിയരാണു കുടുങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് പറന്ന വിമാനങ്ങള്‍ എല്ലാം വഴിതിരിച്ചു വിട്ട് മറ്റു വിമാനത്താവളങ്ങളിലാണ് ഇറക്കുന്നത്.

ഉച്ചവരെ 1,10,000 പേര്‍ക്കാണു ഗാറ്റ്‌വിക്ക്കില്‍ വിമാനത്താവളത്തില്‍ നിന്നും യാത്ര മുടങ്ങിയത്. 760 ഫ്‌ലൈറ്റുകള്‍ റദ്ദു ചെയ്തു. വിമാനത്താവളം തുറന്നാലും സര്‍വീസുകള്‍ സാധാരണഗതിയിലാകാന്‍ ദിവസങ്ങള്‍ വേണ്ടിവരും.

വിമാനത്താവളത്തിനു സമീപത്തെ എയര്‍ഫീല്‍ഡില്‍ തുടര്‍ച്ചയായി ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് റണ്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

Top