തെലങ്കാനയില്‍ ഇനി വാക്‌സിന്‍ വിതരണത്തിന് ഡ്രോണുകള്‍

ഹൈദരബാദ്: തെലങ്കാനയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയുമാണ് പരീക്ഷണാടിസ്ഥാനത്തിലെ ഉപയോഗത്തിന് അനുമതി നല്‍കിയത്. ഒരു വര്‍ഷത്തേക്കാണ് അനുമതി. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് അനുമതി.

ജനസംഖ്യ, ഭൂമിശാസ്ത്രം, ഒറ്റപ്പെട്ട മേഖല എന്നിവ പരിഗണിച്ചാവും ഡ്രോണ്‍ ഉപയോഗം. തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാകും ഡ്രോണിലൂടെ വാക്‌സിനെത്തുക. സമാനമായി ഐഐടി ഖരക്പൂരുമായി ചേര്‍ന്ന് വാക്‌സിന്‍ വിതരണത്തിന് ഡ്രോണ്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് അനുമതി നല്‍കിയിരുന്നു. വാക്‌സിന്‍ വിതരണത്തിന് കൂടുതല്‍ വേഗത കൈവരുത്താനാണ് നീക്കം.

Top