അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയുടെ വ്യോമാക്രമണം ; 7 തീവ്രവാദികൾ കൊല്ലപ്പെട്ടു

US drone strikE

കാബൂൾ : അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)ഭീകരർ അടക്കം ഏഴ് തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ, കാപിസ പ്രവിശ്യകളിലെ ഡ്രോൺ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

നംഗർഹാർ പ്രവിശ്യയിലെ അഹിൻ ജില്ലയിൽ നടത്തിയ ആക്രമണത്തിൽ നാല് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൊല്ലപ്പെട്ടു. കാപിസയിലെ ടാജിബ് ജില്ലയിൽ നടത്തിയ ആക്രമണത്തിൽ ഒരു നേതാവ് ഉൾപ്പടെ മൂന്ന് ഭീകരരെ അമേരിക്കൻ സേന വധിച്ചു. ആക്രമണത്തിൽ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.

Top