കേരളാ പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും ഡ്രോൺ; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഡ്രോണ്‍ സാന്നിധ്യം. പൊലീസ് ആസ്ഥാനത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്‌സിന് സമീപത്ത് കഴിഞ്ഞ ദിവസം ഡ്രോണ്‍ കണ്ടെത്തിയിരുന്നു. ഡ്രോണ്‍ പറത്തിയ ശ്രീകാര്യം സ്വദേശി നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തിന്റെ തീര പ്രദേശങ്ങളായ കോവളത്തും കൊച്ചു വേളിയിലും അര്‍ദ്ധരാത്രിയില്‍ ഡ്രോളുകള്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top