ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സാമ്പയില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. ബഡി ബ്രാഹ്മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. രാത്രി വൈകിയാണ് ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചതെന്ന് സാമ്പ എസ്.എസ്.പി. രാജേഷ് ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ 56 മണിക്കൂറിനിടെ ഇത് മൂന്നാം തവണയാണ് ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രോണുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഡ്രോണുകളിലെ ലൈറ്റുകള്‍ തെളിയുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയായിരുന്നു. സ്വാതന്ത്ര്യദിന ആഘോഷങ്ങളും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന്റെ രണ്ടാം വാര്‍ഷികവും വരാനിരിക്കെയാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഇപ്പോള്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

 

 

Top