കശ്മീരില്‍ വീണ്ടും ഡ്രോണ്‍ വഴി ആയുധ കടത്ത്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണ്‍ വഴിയുള്ള ആയുധ കടത്ത് നടത്തി. ജമ്മു കശ്മീരിലെ അഖ്‌നുറ് അതിര്‍ത്തിയിലാണ് ആയുധക്കടത്ത് സൈന്യം പിടികൂടിയത്. എകെ 47 ഉള്‍പ്പെടെ ഉള്ള ആയുധങ്ങള്‍ കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു.

കഴിഞ്ഞ ജൂണിന് ശേഷം ഇത് അഞ്ചാം തവണയാണ് പാക്ക് അതിര്‍ത്തി കടന്ന് ഡ്രോണ്‍ വഴി എത്തിയ ആയുധം പിടികൂടുന്നത്. കഴിഞ്ഞ ദിവസം രജൗരിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആയുധവും പണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം പിടികൂടിയിരുന്നു.

Top