സൗദിയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്:സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ ആളില്ലാ വിമാനം പ്രതിരോധ സംവിധാനമുപയോഗിച്ച് തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികളുടെ ആക്രമണശ്രമമെന്ന് സഖ്യസേനാ വക്താവിനെ ഉദ്ധരിച്ച് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹൂതികള്‍ ബോധപൂര്‍വമാണ് ജനവാസ മേഖലകളെ ലക്ഷ്യമിടുന്നതെന്ന്‌ അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. എന്നാല്‍ സൗദിയ്ക്ക് ആക്രമണശ്രമം തിരിച്ചറിയാനും തകര്‍ക്കാനും സാധിച്ചു. ഇത്തരം പ്രവൃത്തികള്‍ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്നും ആക്രമണത്തിനായി ഹൂതികള്‍ സംഭരിക്കുന്ന ആയുധങ്ങളും സംവിധാനങ്ങളും നശിപ്പിക്കുമെന്നും അല്‍ മാലികി പറഞ്ഞു.

Top