ദ്രോണാചാര്യ പുരസ്‌കാര ജേതാവ് ജോഗീന്ദര്‍ സിങ്ങ് സെയ്‌നി അന്തരിച്ചു

ന്യൂഡല്‍ഹി: ദ്രോണാചാര്യ പുരസ്‌കാര ജേതാവും ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്ന ജോഗീന്ദര്‍ സിങ്ങ് സെയ്‌നി അന്തരിച്ചു. 90 വയസ്സായിരുന്നു. അമ്പത് വര്‍ഷത്തോളം നീണ്ടു നിന്ന കോച്ചിങ് കരിയറില്‍ ഇന്ത്യക്ക് അഭിമാനമായ നിരവധി അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ സെയ്‌നിക്ക് കഴിഞ്ഞിട്ടുണ്ട്.

1954-ലാണ് സെയ്‌നി അത്‌ലറ്റിക്‌സ് പരിശീലകനായി കരിയര്‍ ആരംഭിച്ചത്. 1961 മുതല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിലെ അധ്യാപകനായിരുന്നു. പിന്നീട് 1970-ല്‍ അത്‌ലറ്റിക്‌സ് ഫെഡറഷേന്‍ ഓഫ് ഇന്ത്യയുടെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തു.
1997-98ലാണ് ജോഗീന്ദര്‍ സിങ് സെയ്‌നിയെ രാജ്യം ദ്രോണാചാര്യ പുരസ്‌കാരം നല്‍കി ആദരിച്ചത്. 2004 വരെ സെയ്‌നി പരിശീലകനായി തുടര്‍ന്നു.

പിന്നീട് ഉപദേശകന്റെ റോളില്‍ അത്‌ലറ്റിക്‌സ് ടീമിനൊപ്പമുണ്ടായിരുന്ന സെയ്‌നി ഗുര്‍ബചന്‍ സിങ് രണ്‍ധാവയടക്കമുള്ള താരങ്ങളുടെ പരിശീലകനായിരുന്നു . ദേശീയ ക്യാമ്പിലും ദേശീയ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി നിരവധി അത്‌ലറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

Top