താരമായി പൃഥ്വിരാജ് ആരാധകനായി സുരാജ്; ഡ്രൈവിങ് ലൈസന്‍സിലെ ആദ്യഗാനം പുറത്ത്

പൃഥ്വിരാജിനെ നായകനാക്കി ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ഞാന്‍ തേടും താരം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് യക്സണ്‍ ഗാരി പെറേറയും നേഹ നായരും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ 105ാം ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. സിനിമയിലെ സൂപ്പര്‍താരവും ആരാധകനും തമ്മിലെ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജ് താരമായും സുരാജ് ആരാധകനുമായാണ് വേഷമിടുന്നത്. താരാരാധനയുടെ വിവിധ തലങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടുള്ള ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

മിയ, ദീപ്തി സതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡിസംബര്‍ 20ന് ചിത്രം തീയേറ്ററുകളിലെത്തും.

Top